ആലപ്പുഴയിൽ എൽകെജി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ. മിഠായി നൽകി പ്രലോഭിപ്പിച്ച് സ്കൂൾ കോമ്പൗണ്ടിലുള്ള ഇയാളുടെ മുറിയിൽ കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇടുക്കി വാഗമൺ ചോറ്റുകുഴിയിൽ ജോൺസണിനെയാണ് കരീലക്കുളങ്ങര പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
രണ്ട് തവണ സമാന രീതിയിൽ പീഡനം നടന്നതായി പൊലീസ് പറഞ്ഞു. ശാരീരികമായി അസ്വസ്ഥതകൾ കാണിച്ച കുട്ടിയോട് മാതാവ് വിവരങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് മാതാവ് കരീലക്കുളങ്ങര പൊലീസിൽ പരാതി നൽകുകയായിരുന്നു.