സംസ്ഥാനത്ത് പിൻസീറ്റ് ഹെൽമറ്റ് യാത്ര നിർബന്ധമാക്കിയതിനെ തുടർന്ന് പരിശോധന ശക്തമാക്കി മോട്ടോർ ഗതാഗതവകുപ്പ്. ഇരുചക്രവാഹനങ്ങളിൽ ഹെൽമെറ്റ് ധരിക്കാതെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്ത 537 പേർക്കെതിരെയാണ് സംസ്ഥാനത്ത് ഇന്ന് പിഴ ചുമത്തിയത്. ഇരുചക്രവാഹനങ്ങളിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് ഡ്രൈവർമാരുൾപ്പെടെ ആകെ 1046 പേർക്കെതിരെയാണ് ഇന്ന് പിഴ ചുമത്തിയത്.
വിവിധനിയമലംഘനങ്ങളുടെ പെരിൽ 1213 കേസുകളിൽ നിന്നായി 732750 രൂപയാണ് മോട്ടോർ വാഹനവകുപ്പ് ഇന്ന് പിഴയിനത്തിൽ ഈടാക്കിയത്. സീറ്റ് ബെൽറ്റില്ലാതെ യാത്ര ചെയ്ത 150 പേർക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളിൽ രണ്ട് പേരും ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ഡ്രൈവറിഒൽ നിന്നാണ് പിഴ ഈടാക്കുന്നത്. നിലവിൽ ഹെൽമെറ്റില്ലാതെയും സീറ്റ് ബെൽറ്റില്ലാതെയും യാത്ര ചെയ്യുന്നവർക്ക് 500 രൂപയാണ് സംസ്ഥാനസർക്കാർ പിഴയായി ഈടാക്കുന്നത്. നിയമലംഘനം തുടർന്നാൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും.