കൊല്ലത്ത് പത്താംക്ലാസുകാരിയെ ഓട്ടോ ഡ്രൈവർ പീഡനത്തിന് ഇരയാക്കി, ഒത്താശ ചെയ്തത് പെൺകുട്ടിയുടെ മുത്തശ്ശി

ശനി, 30 നവം‌ബര്‍ 2019 (19:00 IST)
കൊല്ലം: കൊല്ലം അഞ്ചൽ ഏരൂരിൽ മുത്തശ്ശിയുടെ സഹായത്തോടെ പത്താം ക്ലാസുകാരിയെ പീഡനത്തിനിരയാക്കി ഓട്ടോ ഡ്രൈവർ. സംഭവത്തിൽ 23 കാരനായ ഓട്ടോ ഡ്രൈർ ഗണേശിനെയും പെൺക്കുട്ടിയുടെ പിതാവിന്റെ അമ്മയെയും പൊലീസ് പിടികൂടി.
 
പിതവിന്റെ അമിത മദ്യപാനം കാരണം ചൈൽഡ് ലൈനിന്റെ നേതൃത്വത്തിലുള്ള പുനരധിവാസ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പെൺക്കുട്ടിയെ മുത്തശ്ശി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മുത്തശ്ശി പതിവായി യാത്ര ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് ഗണേശ്. 
 
ഇവരുടെ വീട്ടിൽ ഗണേശിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇത് മുതലാക്കി ഇയാൾ നിരന്തരം പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി വരികയായിരുന്നു. ഗണേശിന്റെ വീട്ടിലും, സ്കൂളിൽനിന്നും വീട്ടിലേക്കുള്ള വഴിയിലും, മുത്തശ്ശിയുടെ വീട്ടിൽ വച്ചും ഗണേശ് തന്നെ നിരന്തരം പീഡനത്തിന് ഇരയാക്കിയതായി പെൺക്കുട്ടി പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍