ഭാര്യയെ ശല്യപ്പെടുത്തിയ യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തി

എ കെ ജെ അയ്യർ
ഞായര്‍, 17 മാര്‍ച്ച് 2024 (11:35 IST)
കൊല്ലം: ഭാര്യയെ ശല്യപ്പെടുത്തിയ 23 കാരനായ യുവാവിനെ യുവതിയുടെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം ചടയമംഗലം പോരേടത്താണ് സംഭവം നടന്നത്.
 
കുന്നുംപുറം സ്വദേശി കലേഷാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കലേഷിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്‌ക്കിടെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു സനൽ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സനലിന്റെ ഭാര്യയെ ശല്യപ്പെടുത്തിയതിന്റെ വൈരാഗ്യമാണ് തർക്കത്തിലും തുടർന്ന് തീവെപ്പിലും കലാശിച്ചത്.
 
നാട്ടുകാരുടെ മുന്നിൽ വച്ചായിരുന്നു പട്ടാപ്പകൽ തന്റെ ഭാര്യയെ ശല്യപ്പെടുത്തി എന്നാരോപിച്ചു സനൽ കലേഷിനെ പെട്രോൾ ഒഴിച്ച് തീവച്ചത്. ഒരു ബക്കറ്റിൽ പെട്രോളുമായി എത്തിയ സനൽ, കലേഷ് ജോലിചെയ്യുന്ന സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയാണ് കലേഷിന്റെ പുറത്തു പെട്രോൾ ഒഴിച്ചത്. പെട്രോൾ ഒഴിച്ചതോടെ പ്രാണരക്ഷാർത്ഥം കലേഷ് പുറത്തേക്ക് ഓടിയപ്പോൾ സനൽ തീ കത്തിച്ചു എറിയുകയായിരുന്നു.
 
ഓടിക്കൂടിയ നാട്ടുകാരാണ് 80 ശതമാനം പൊള്ളലേറ്റ കലേഷിനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് ശേഷം കലേഷ് ചടയമംഗലം പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article