കുഞ്ഞിനെ പാറമടയിൽ എറിഞ്ഞു കൊലപ്പെടുത്തിയ മാതാവിന് ജീവപര്യന്തം തടവ് ശിക്ഷ

എ കെ ജെ അയ്യർ

വ്യാഴം, 7 മാര്‍ച്ച് 2024 (12:38 IST)
എറണാകുളം : പ്രസവിച്ചയുടൻ കുഞ്ഞിനെ പാറമടയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാതാവിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തിരുവാണിയൂർ പഴുക്കാമറ്റം വീട്ടിൽ ശാലിനി എന്ന നാല്പതുകാരിക്കാന് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചത്.
 
ഭർത്താവുമായി അകന്നു കഴിയുന്ന സമയത്ത് ഗർഭിണിയായ യുവതി പ്രസവിച്ച ഉണ്ടെന്ന കുട്ടിയെ ഷർട്ടിൽ പൊതിഞ്ഞു കല്ലുകെട്ടി പാറമടയിലേക്ക് വലിച്ചെറിയുകയായിരുന്നു. 2021 ജൂൺ ഒന്നാം തീയതിയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രസവ ശേഷം വീട്ടിൽ അവശ നിലയിലായിരുന്ന ഇവരെ പോലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഇവർ പ്രസവിച്ച വിവരം ആശുപത്രിയിൽ നിന്ന് അറിഞ്ഞതോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷിക്കുകയും കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു എന്നും കണ്ടെത്തി.
 
പ്രസവിച്ച ഉടൻ ഇവർ കുഞ്ഞിനെ ഷർട്ടിൽ പൊതിഞ്ഞു കല്ലുകെട്ടിവച്ചു സമീപത്തെ മാറമാടായിൽ കൊണ്ടെറിയുകയായിരുന്നു എന്ന് തെളിഞ്ഞു. പുത്തൻകുരിശ് ഇൻസ്‌പെക്ടർ യു.രാജീവാ കുമാറാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയത്. എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.സോമനാണ് പ്രതിയെ ശിക്ഷിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍