ബാരൻ സിറ്റി സ്വദേശിയായ ഓം പ്രകാശ് ബൈര എന്ന നാല്പതുകാരനാണ് കൊല്ലപ്പെട്ടത്. ഇയാളെ കാണാതായതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ മൃതദേഹം പ്രദേശത്തെ ഒരു കുളത്തിൽ നിന്ന് കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിനൊടുവിൽ ഇയാളുടെ സുഹൃത്തുക്കളായ മുരളീധര പ്രജാപതി, സുരേന്ദ്ര യാദവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.