പെണ്‍മക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലളിത്പൂരിലാണ് പിതാവിന്റെ ക്രൂരത അരങ്ങേറിയത്. ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
നാലിനും പത്ത് വയസിനും ഇടയില്‍ പ്രായമുള്ള മുന്ന് പെണ്‍കുട്ടികളാണ് കൊല ചെയ്യപ്പെട്ടത്. ദീപാവലി ദിവസം ഭാര്യ മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയതാണ് ഇയാളെ പ്രകോപിതനാക്കിയത്.
സംഭവം ദിവസം മദ്യപിച്ച് വീട്ടിലെത്തിയ പിതാവ് മക്കളുടെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ചു. തുടര്‍ന്ന് പാചകവാതക സിലിണ്ടര്‍ തുറന്നിട്ട് തീകൊളുത്തി. തീ പടരുന്നത് കണ്ട് ഓടിക്കുടിയ സമീപവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രണ്ടുകുട്ടികള്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍വച്ചാണ് മരണപ്പെട്ടത്.
മദ്യലഹരിയിലാണ് പിതാവ് മക്കളെ കൊല ചെയ്‌തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മദ്യത്തിന് അടിമയായ ഇയാള്‍ വീട്ടില്‍ വഴക്കിടുന്നത് പതിവായിരുന്നുവെന്ന് സമീപവാസികളും പറഞ്ഞു.