പോകാൻ വണ്ടി കിട്ടിയില്ല, സർക്കാർ ബസ് മോഷ്ടിച്ച് യുവാവിന്റെ യാത്ര, സംഭവം ഇങ്ങനെ !

Webdunia
ചൊവ്വ, 18 ഫെബ്രുവരി 2020 (13:36 IST)
ഹൈദെരാബാദ്: രാത്രി ഏറെ വൈകി എവിടേക്കെങ്കിലും പ്പോകുമ്പോൾ ലക്ഷ്യസ്ഥാനത്തെത്താൻ ബസ് കിട്ടാത്ത പലപോഴും നമ്മൾ കുടുങ്ങി പോയിട്ടുണ്ടാകും. പിന്നീട് ബസ് സർവീസ് ആരംഭിയ്ക്കുന്നതിനായുള്ള കാത്തിരിപ്പാണ്. കാത്തിരിയ്ക്കാൻ ഒന്നും താൽപര്യമില്ലാത്ത ഒരു വിരുതൻ ബസ് മോഷ്ടിച്ച് യാത്ര ചെയ്തിരിയ്ക്കുകയാണ്. തെലങ്കാനയിലെ വികാരാബാധിൽ ഞായറാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.
 
തണ്ടൂർ ബസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന തെലങ്കാന ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് മോഷ്ടിച്ചാണ് യുവാവ് യാത്ര തുടർന്നത്. ലക്ഷ്യസ്ഥാനത്ത് എത്തിയതോടെ ഇയൾ ബസ് ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. ബസ് സ്റ്റേഷനിലെ ജീവനക്കാരൻ തന്നെയണ് പ്രതി എന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസ് രാജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞതായാണ് വികാരാബാദ് പൊലീസ് വ്യക്തമാക്കിയിരിയ്ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article