വിജയിയുമായി പിരിയാൻ കാരണം ധനുഷ് ? വിശദീകരണവുമായി അമല പോൾ !

തിങ്കള്‍, 17 ഫെബ്രുവരി 2020 (18:03 IST)
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് അമല പോളിന്റെ വിവാഹവും വിവാഹ മോചനവും. സംവിധായകൻ എഎൽ വിജയിയുമായുള്ള വിഹാഹ മോചനവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിയ്ക്കുന്നുണ്ട്.വിജയിയുടെ പിതാവ് ഇക്കാര്യത്തില്‍ ചില വെളിപ്പെടുത്തലുകൾ നടത്തിയതാണ് വിവാഹ മോചനം വീണ്ടും ചർച്ചയാവാൻ കാരണം. 
 
അമലയും വിജയും വേര്‍പിരിഞ്ഞതിന് കാരണം നടൻ ധനുഷ് ആണ് എന്നായിരുന്നു വിജയ്‌യുടെ പിതാവിന്റെ ആരോപണം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ എഎല്‍ വിജയിയുടെ പിതാവും തമിഴ് നിര്‍മാതാവുമായ എഎല്‍ അഴകപ്പന്‍ ഇരുവരുടെയും വിവാഹമോചനത്തെ കുറിച്ച്‌ വെളിപ്പെടുത്തിയത്. 'വിവാഹശേഷം അമല പോള്‍ അഭിനയിക്കുന്നില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ധനുഷ് നിര്‍മ്മിച്ച ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. ധനുഷ് അമലയെ അഭിനയത്തിലേക് തിരികെ കൊണ്ട് വരാന്‍ നിര്‍ബന്ധിച്ചു. ഇതിന് പിന്നാലെ അമല അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നു എന്നും അഴകപ്പന്‍ പറഞ്ഞിരുന്നു.
 
ഇതോടെ ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിയ്ക്കുകയാണ് അമല പോൾ. 'എന്റെ തീരുമാനത്തിലായിരുന്നു വിവാഹമോചനം. അത് മറ്റൊരാളുടെ പേരില്‍ ആരോപിക്കുന്നത് ശരിയല്ല. ധനുഷ് എന്റെ വളരെ അടുത്ത സുഹൃത്താണ്. ഏറെ കാലം മുന്‍പ് നടന്ന വിവാഹമോചനത്തെ കുറിച്ച്‌ ഇപ്പോഴും സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല' എന്നും താരം പറഞ്ഞു. എന്നാൽ പിതാവിന്റെ ആരോപണങ്ങൾ എ‌എൽ വിജയ് നേരത്തെ തന്നെ തള്ളിയിരുന്നു. അമലയെ അഭിനയത്തിൽനിന്നും ഒരിക്കലും വിലക്കിയിരുന്നില്ല എന്നായിരുന്നു വിജയ് പറഞ്ഞിരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍