ഫിലിംഫെയർ പുരസ്കാരം നെഞ്ചോട് ചേർത്ത് ഉറങ്ങി അനന്യ പാണ്ഡേ, ചിത്രങ്ങൾ തരംഗം !

തിങ്കള്‍, 17 ഫെബ്രുവരി 2020 (17:28 IST)
ഫിലിംഫെയർ പുരസ്കാരം നെഞ്ചോട് ചേർത്തുവച്ച് ഉറങ്ങുന്ന അനന്യ പാണ്ഡേയുടെ ചിത്രങ്ങൾ ഇപ്പോൾ സമുഹ്യ മാധ്യമങ്ങളിൽ തരംഗമാണ്. താരത്തിന്റെ അമ്മ ഭാവന പാണ്ഡേയാണ് ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഏറെ അഭിമാനം തോന്നുന്നു എന്ന കുറിപ്പോടെയാണ് മകളുടെ ചിത്രങ്ങൾ ഭാവന പാണ്ഡെ പങ്കുവച്ചിരിയ്ക്കുന്നത്.
 
എന്റെ മകൾക്ക് അഭിനന്ദനങ്ങൾ, നിനക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് പിതാവും മകളുടെ പുരസ്കാര നേട്ടത്തിൽ അഭിനന്ദനം അറിയിച്ചു. പുരസ്കാര വിജയത്തിന് പിന്നാലെ ഒപ്പം നിന്നവർക്ക് നന്ദി അറിയിച്ച് അനന്യ പാണ്ഡേ സാമുഹ്യ മാധ്യമങ്ങളിൽ എത്തിയിരുന്നു.
 
'പുരസ്കാരം ലഭിച്ചത് ഒരു അനുഗ്രഹമായി ഞാൻ കാണുന്നു. ഈ വിജയത്തിന് കാരണക്കാരായ ഓരോ വ്യക്തിയ്ക്കും എന്റെ നന്ദി അറിയിയ്ക്കുകയാണ്. എന്റെ കുടുംബത്തോടും ഈ അവസരത്തിൽ ഞാൻ നന്ദി പറയുന്നു. എന്റെ പ്രേക്ഷകർക്കും പിന്തുണച്ചവർക്കെല്ലാവർക്കും നന്ദി, എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍