വിവാഹം കഴിക്കണം എന്ന് നിരന്തരം ആവശ്യപ്പെട്ടു, 55കാരിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഡോക്ടർ ജീവനൊടുക്കി

ബുധന്‍, 4 ഡിസം‌ബര്‍ 2019 (17:05 IST)
ഡൽഹി: കാറിനുള്ളിൽവച്ച് 55 കാരിയെ കൊലപ്പെടുത്തിയ ശേഷം 65കാരനയ ഡോക്ടർ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. ഡൽഹിയിലെ രോഹിണി സെക്ടറിലാണ് സംഭവം ഉണ്ടായത്. റോഡരികിൽ ഓണായി കിടന്നിരുന്ന ഫോക്സ് വാ‍ഗൺ വെന്റോ കാറിനുള്ളിൽനിന്നും ഇരുവരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉള്ളിൽനിന്നും പൂട്ടിയ നിലയിലായിരുന്നു കാറ്‌. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 
 
റോഹിണി സെക്ടറിലെ ഒരു ആശുപത്രിയിലെ ജനറൽ ഫിസീഷ്യനാണ് ഡോക്ടർ. ഇതേ ആശുപത്രിയിലെ നഴ്സിംഗ് ഹോമിന്റെ എംഡിയാണ് കൊലപ്പെട്ട സ്ത്രീ. വിവാഹിതനും രണ്ട് മക്കളുടെ അച്ഛനുമായിരുന്ന ഡൊക്ടർക്ക് 55 കാരിയുമായി ബന്ധം ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തന്നെ വിവാഹം ചെയ്യാൻ സ്ത്രീ നിരന്തരം ആവശ്യപ്പെട്ടിരുന്നു എന്നും ഇതാവാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം.
 
നെഞ്ചിൽ വെടിയേറ്റാണ് സ്ത്രീ മരിച്ചത്, തലയിൽ സ്വയം വെടിയുതിർത്ത നിലയിലായിരുന്നു ഡോക്ടറുടെ മൃതദേഹം കിടന്നിരുന്നത്. കാർ ഉള്ളിൽനിന്നും പൂട്ടിയ നിലയിലായിരുന്നതിനാൽ ചില്ല് തകർത്താണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍