ഓൺലൈൻ പണമിടപാടുകൾ വർധിപ്പിക്കുന്നതിനായി വീണ്ടും ആനുകൂല്യം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഡിജിറ്റൽ ഇടപാടുകളിൽ നിരവധി ആനുകുല്യങ്ങൾ അടുത്തിടെ കേന്ദ്ര സർക്കാർ പ്രഖ്യപിച്ചിരുന്നു. ഈ രീതിയിലേക്ക് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ചുവടു വക്കുകയാണ്.എൽഐസി പ്രിമിയം ഇനി ക്രെഡിറ്റ് കാർഡ് വഴി യാതൊരു ഫീസും കൂടാതെ അടക്കാനാകും.
പോളിസി പുതുക്കൽ, അഡ്വാൻസ് പ്രീമിയം, വായ്‌പാ തിരിച്ചടവ്, പലിശ അടവ് എന്നി ഇടപാടുകൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുമ്പോൾ ഈടാക്കിയിരുന്ന കൺവീനിയൻസ് ഫീസ് ആണ് ഒഴിവാക്കിയിരിക്കുന്നത്. ‘ഡിജിറ്റലായുള്ള എല്ലാ ഇടപടുകളും ഉപയോക്താക്കൾക്ക് ഇനി മുതൽ സൌജന്യമായിരിക്കുമെന്നും അതുവഴി സുഗമമായി തന്നെ ഉപയോക്താക്കൾക്ക് എൽഐസി പ്രീമിയം അടക്കാൻ സാധിക്കുമെന്നും എൽഐസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.