പോൺ സൈറ്റുകളുടെ നിരോധനം, വിപി‌എൻ ആപ്പുകളുടെ ഉപയോഗം ഇരട്ടിയിലധികമായി വർധിച്ചു

ബുധന്‍, 4 ഡിസം‌ബര്‍ 2019 (13:57 IST)
രാ‍ജ്യത്ത് എണ്ണൂറിലധികം വരുന്ന പോൺസൈറ്റുകൾ നിരോധിച്ചതോടെ. നിരോധിത സൈറ്റുകളിൽ കയറാൻ ഉപയോക്താക്കൾ വിപി‌എൻ അപ്ലിക്കേഷനുകളുടെ സഹായം തേടുന്നു. വിപിഎൻ അപ്ലിക്കേഷൻ വഴി മറ്റു രാജ്യങ്ങളുടെ ഐഡി സ്വീകരിച്ച് സൈറ്റുകളിലേക്ക് പ്രവേശിക്കാനാകും എന്നതിനാൽ രാജ്യത്ത് വിപി‌എൻ ആപ്പുകളുടെ ഉപയോഗം ഇരട്ടിയിലധികമായി.
 
വിപി‌എൻ ആ‍പ്പുകൾ മറ്റു രാജ്യങ്ങളുടെ ഐഡി ഉപയോഗിച്ച് സുരക്ഷിതമായ ബ്രൌസിങ് ഒരുക്കുന്നു എന്നതാണ് ഈ രീതിയിലേക്ക് മാറാൻ പ്രധാന കാരണം. ഇത് കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല. ഇതോടെ ബ്രസിംഗ് രേഖകൾ ഇന്ത്യൻ സെർവറുകൾക്ക് ലഭ്യമാകില്ല എന്നതിനാൽ രഹസ്യ ബ്രൌസിഗ് സാധ്യമാവുകയും ചെയ്യും.
 
ഇതിന് സഹായിക്കുന്ന നിരാവധി ആപ്പുകൾ ഇപ്പൊൾ ലഭ്യമാണ്. ഫ്രീ വിപി‌എന്നുകളാണ് ഇന്ത്യക്കാരിൽ അധികവും ഉപയോഗിക്കുന്നത്. എന്നാൽ നിരവ,ധി ഉപയോക്താക്കൾ ഇപ്പോഴും വിപി‌എൻ ഉപയോഗിക്കാതെ പോൺ സൈറ്റുകൾ ഉപയോഗിക്കുന്നുണ്ട്. ചില പോൺ സൈറ്റുകൾ ഇന്ത്യയിൽ ഇപ്പോഴും ലഭ്യമാണ് എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ മിക്കതും മുതിർന്നവക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചിട്ടുള്ളവയാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍