സ്മാർട്ട്ഫോണിലെ ഒറ്റ ക്ലിക്കിൽ ഒരു ലക്ഷം വരെ ലോൺ, വെർച്വൽ ക്രഡിറ്റ് ആപ്പുമായി ഷവോമി !

ബുധന്‍, 4 ഡിസം‌ബര്‍ 2019 (10:20 IST)
ഇലക്ട്രോണിക് രംഗത്തുനിന്നും സാമ്പത്തിക രംഗത്തേക്കുകൂടി ബിസിനസ് വ്യാപിപ്പിക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി. ഓൺലൈൻ പേഴ്സണൽ ലോൺ പ്ലാറ്റ്ഫോമായ എം‌ഐ ക്രെഡിറ്റ്സിനെ കഴിഞ്ഞ ദിവസം ഷവോമി ഔദ്യോഗികമായി പുറത്തിറക്കി.
 
എം ഐ ക്രെഡിറ്റ്സ് ആപ്പ് നിലവിൽ‌ എം‌ഐ സ്നാർട്ട്ഫോണുകളിൽ ഇൻബിൽറ്റായി തന്നെ ലഭ്യമാണ് മറ്റുള്ളവർക്ക് ഇത് പ്ലേ സ്റ്റോറിൽനിന്നും ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഒരു ലക്ഷം രൂപ വരെയാണ് എം‌ഐ ക്രെഡിറ്റ്സിൽ നിന്നും ലോൺ ലഭിക്കുക. ഇത് പല മാസ തവണകളായി തിരിച്ചടക്കാം.
 
പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമേ സേവനം ലഭ്യമവുകയുള്ളു. 91 ദ്ദിവസം മുതൽ മൂന്ന് വർഷം വരെയാണ് പണം തിരിച്ചടക്കുന്നതിനുള്ള കാലാവധി. മാസംതോറും 1.35 ശതമാനാം പലിശ പണത്തിന് ഈടാക്കും. 16.2 ശതമാനമാണ് വാർഷിക പലിശ.
 
എം‌ഐ ഉപയോക്താക്കൾക്ക് എം‌ഐ അക്കൌണ്ട് വഴി എം‌ഐ ക്രെഡിറ്റ്സിലേക്ക് ലോഗിൻ ചെയ്യാൻ സാധിക്കും. പിന്നിട് കെവൈസിക്കായി അഡ്രസ് പ്രൂഫ് നൽകണം. അക്കൌണ്ട് വിവരണൾ നൽകിയ ശേഷം ലോണിന് അപേക്ഷ നൽകിയാൽ നിങ്ങളുടെ ക്രെഡിറ്റ് വിവരങ്ങൾ പരിശോധിച്ച ശേഷം പണം ബാങ്ക് അക്കൌണ്ടുകളിൽ എത്തും.
 
രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലായി 1500 പിൻ കോഡുകളിലാണ് നിലവിൽ ഐഐ സേവനം ലഭ്യമാകുന്നത്. വൈകാതെ തന്നെ ഇത് രാജ്യം മുഴുവനും ഷവോമി വ്യാപിപ്പിക്കും. എംഐ സ്മാർട്ട്ഫോൺ ഇല്ലാത്തവർകും ഈ സേവനം ഉപയോഗപ്പെടുത്താനാകും എന്നതാ‍ണ് മറ്റൊരു പ്രത്യേകത.
 
ഐ‌ഐ ക്രെഡിറ്റ്സിന്റെ സോഫ്റ്റ് ലോഞ്ച് നേരത്തെ തന്നെ ഷവോമി ഇന്ത്യയിൽ നടത്തിയിരുന്നു. നവംബർ മാസത്തിൽ നടത്തിയ ട്രയലിൽ 28 കോടി രൂപയോളം വിതരണം ചെയ്തു എന്നാണ് ഷവോമി അവകാശപ്പടുന്നത്. ആദിത്യ ബിര്‍ള ഫിനാന്‍സ് ലിമിറ്റഡ്, മണി വ്യൂ, ഏര്‍ളി സാലറി, സെസ്റ്റ്മണി, ക്രഡിറ്റ് വിദ്യ എന്നീ കമ്പനികളാണ് എം‌ഐ കെഡിറ്റ് സേവനത്തിന്റെ ഇന്ത്യയിലെ പങ്കാളികൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍