വീട്ടമ്മയ്ക്ക് ഫോണിലൂടെ പതിവായി നഗ്നചിത്രങ്ങള്‍ അയച്ച മൊബൈല്‍ ടെക്‍നീഷ്യനെ പൊലീസ് പൊക്കി

Webdunia
വ്യാഴം, 27 ജൂണ്‍ 2019 (16:07 IST)
ഫോണിലൂടെ വീട്ടമ്മയ്ക്ക് നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്തു ശല്യപ്പെടുത്തിയ മൊബൈല്‍ ടെക്‌നീഷ്യനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശിയായ യുവാവാണ് പൊലീസ് വലയിലായത്.
 
മൊബൈല്‍ ഫോണ്‍ നെറ്റുവര്‍ക്ക് ടെക്‌നീഷ്യനായ സജീവ് എന്ന യുവാവാണ് ഇരവിപുരം പൊലീസിന്‍റെ വലയിലായത്. സ്ഥിരമായി ഇത്തരത്തില്‍ വീട്ടമ്മയെ
ശല്യപ്പെടുത്തിയപ്പോള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് വീട്ടമ്മ പരാതി നല്‍കുകയായിരുന്നു.
 
സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article