കടം വാങ്ങിയ പണം തിരിച്ചു നൽകിയില്ലെന്നാരോപിച്ച് ദളിത് യുവതിക്ക് നേരെ ആക്രമം. യുപിയിലെ ബലിയാ ജില്ലയിലാണ് പലിശക്കാർ ദളിത് യുവതിയെ കത്തിച്ചു കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി വാരണാസിയില്‍ ചികിത്സയിലാണ്. 40 കാരിയായ രശ്മി ദേവിക്കാണ് പലിശക്കാരുടെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റത്.
പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. രശ്മി ഉറങ്ങിക്കിടക്കവെ അക്രമികൾ വീടിനു മണ്ണെണ്ണയൊഴിച്ച് തീവെക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സാരമായി പരിക്കേറ്റ യുവതിയെ പിന്നീട് ബന്ധുക്കളാണ് ആശുപ്രതിയിലെത്തിച്ചത്.