തളിപ്പറമ്പില്‍ ഗാന്ധി പ്രതിമ തകര്‍ക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
വെള്ളി, 9 മാര്‍ച്ച് 2018 (11:34 IST)
തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്കു നേരെ നടന്ന ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍. പരിയാരം ഇരിങ്ങൽ വയത്തൂർ കാലിയാർ ശിവക്ഷേത്രത്തിന് സമീപത്തെ പളളിക്കുന്നിൽ പി ദിനേശൻ (42) ആണ് പിടിയിലായത്. ഇയാള്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണെന്ന് പൊലീസ് പറയുന്നു.
അതേസമയം, ഇയാൾ മനോരോഗത്തിന് ചികിത്സയിൽ കഴിയുന്നതിന്‍റെ രേഖകൾ ബന്ധുക്കൾ പൊലീസിന് നല്‍കിയിട്ടുണ്ട്. ഇന്നലെ രാവിലെയായിരുന്നു സംഭവം. പ്രതിമയിൽ ചാർത്തിയിരുന്നു കണ്ണടയും മാലയും നശിപ്പിച്ചു. ഇയാള്‍ ഗാന്ധി പ്രതിമയ്ക്കു നേരെ കല്ലെടുത്തെറിയുകയായിരുന്നു.
പ്രതിമയുടെ കഴുത്തിലിട്ടിരുന്ന മാലയും വലിച്ചുപൊട്ടിച്ചു വലിച്ചെറിഞ്ഞ ശേഷം സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ പോകുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഒരാൾ മൊബൈലിൽ പകര്‍ത്തിയ ചിത്രമാണ് ഇയാളെ പിടികൂടാന്‍ പൊലീസിന്‌എ സഹായിച്ചത്.