ബിജെപി ദേശീയ ഘടകത്തിൽ നിന്നും രണ്ട് തവണ ദൂതന്മാര് തന്നെ വന്നു കണ്ടിരുന്നു. എന്നാൽ, ബിജെപിയിലേക്കില്ലെന്ന നിലപാട് അറിയിച്ചതിനെത്തുടർന്ന് പിന്നീടാരും സമീപിച്ചിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. കോണ്‍ഗ്രസ് വിട്ടാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും സുധാകരന് മീഡിയവണിലെ വ്യൂപോയിന്റില്‍ വ്യക്തമാക്കി.
മാസങ്ങള്‍ക്ക് മുന്‍പ് സുധാകരൻ ബി ജെ പിയിലേക്ക് പോകുന്നതായി സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ആരോപിച്ചിരുന്നു. ഇതിന്റെ ഭാഗമായി സുധാകരന് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയതായും ചെന്നൈയില്‍ ബി.ജെ.പി നേതൃത്വവുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നും ജയരാജന് ആരോപണത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള മറുപടിയായിട്ടായിരുന്നു സുധാകരന്റെ പ്രതികരണം.