ബിജെപിക്ക് ചിറ്റമ്മ നയമെന്ന് ചന്ദ്രബാബു നായിഡു; എന്‍ഡിഎയില്‍ കലാപക്കൊടിയുയര്‍ത്തി ടിഡിപി മന്ത്രിമാര്‍ ഇന്ന് രാജിവയ്‌ക്കും

വ്യാഴം, 8 മാര്‍ച്ച് 2018 (08:50 IST)
ആന്ധ്രപ്രദേശിനു പ്രത്യേക പദവിവേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരസിച്ച സാഹചര്യത്തില്‍ തെലുങ്കുദേശം പാര്‍ട്ടിയുടെ (ടിഡിപി) രണ്ട് കേന്ദ്രമന്ത്രിമാരും ഇന്ന് രാജിവയ്ക്കും.

കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ മുന്നണിയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായായ ടിഡിപി എന്‍ഡിഎ വിടുമെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. രണ്ട്‌ മന്ത്രിമാരുടെ രാജിക്കാര്യത്തില്‍ പിന്നിട്ടില്ലെന്ന് നേതൃത്വം വ്യക്തമാക്കി.

ആന്ധ്രപ്രദേശിനു പ്രത്യേക പദവിവേണമെന്ന ആവശ്യം തള്ളിയെന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി അറിയിച്ചതോടെയാണ് കേന്ദ്രമന്ത്രിമാരെ പിന്‍‌വലിക്കാന്‍ ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു തീരുമാനിച്ചത്. ബിജെപിക്ക് ചിറ്റമ്മ നയമാണ് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

വ്യോമയാന മന്ത്രി അശോക്‌ ഗജപതി രാജുവും ടെക്‌നോളജി മന്ത്രി വൈഎസ്‌ ചൗധരിയുമാണു ടിഡിപിയെ പ്രതിനിധീകരിച്ചു കേന്ദ്രമന്ത്രിസഭയിലുള്ളത്‌.

പാര്‍ട്ടി അണികളില്‍ 95 ശതമാനവും സഖ്യം വിടുന്നതിനോട്‌ യോജിപ്പുള്ളവരാണെന്നും ടിഡിപി നേതാക്കള്‍ വ്യക്‌തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍