സുഹൃത്തിനൊപ്പം യാത്രചെയ്യുകയായിരുന്ന 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

Webdunia
ചൊവ്വ, 6 നവം‌ബര്‍ 2018 (13:11 IST)
നാഗ്പൂര്‍: സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം 19കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ ജബല്‍പൂര്‍ ഹൈവേയിൽ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ നാഗ്പൂര്‍ ഹണ്ടകേശ്വര്‍ സ്വദേശികളായ അനില്‍ തെറ്റെ, സുഹൃത്ത് ബാബ ഭഗത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു
 
സുഹൃത്തിനൊപ്പം യത്ര ചെയ്യവെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തി ഇരുവരും ചേർന്ന് പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു ഇത് തടയാൻ ശ്രമിച്ച സുഹൃത്തിനെ ഇവർ മർദ്ദിച്ച് അവശനാക്കി.
 
ഇതോടെ സുഹൃത്ത് ഓടി രക്ഷപ്പെട്ടു. പ്രതികൾ ഇരുവരും ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ഉപേക്ഷിച്ച് കടക്കുകയായിരുന്നു. പെൺകുട്ടി തന്നെയാണ് ധാബ ഹൈവേയിലെത്തിൽ പൊലീസിൽ പരാതി നൽകിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article