ശമ്പളം ചോദിച്ചതിന് 16കാരിയായ വീട്ടു ജോലിക്കാരിയെ വെട്ടിനുറുക്കി ഓടയിൽ തള്ളി

Webdunia
ശനി, 20 ഒക്‌ടോബര്‍ 2018 (15:29 IST)
ഡൽഹി: ശമ്പളം ചോദിച്ചതിന് 16കാരിയായ ജോലിക്കാരിയെ ഗൃഹനാഥ കൊലപ്പെടുത്തി വെട്ടി നുറുക്കി ഓടയിൽ തള്ളി. ഡൽഹി നഗരത്തിന് പുറത്ത് ഒരു ഓടയിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസ് കണ്ടെത്തുകയായിരുന്നു. എന്നാൽ കൊലപാതകം നടത്തിയത് ആരാണെന്നത് സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നില്ല.
 
പിന്നീട് പെൺകുട്ടി ജോലി ചെയ്തിരുന്ന വീട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതോടെ അജിത്ത് എന്നയാളെ പൊലീസ് പിടികൂടിയിരുന്നു. ഇതോഒടെ വീട്ടിലെ താമസക്കാരായിരുന്ന ഷാരു, മുകേഷ്, ഗൌരി എന്നിവർ ഒളിവിൽ പോവുകയായിരുന്നു. ഇവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പൊലീസ് 50,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
 
വ്യാഴാച ഗൌരിയെ പൊലീസ് പിടികൂടിയതോടെയാണ് കേസിന്റെ ചുരുളഴിയുന്നത്. പശ്ചിമ ബംഗാൾ സ്വദേശിയായ ഇവർ ആൾമാറാട്ടം നടത്തിയാണ് ഡൽഹിയിൽ ജീവിച്ചിരുന്നത്. ഒരുവർഷത്തോളമായി പെൺകുട്ടിക്ക് ശമ്പളം നൽകിയിരുന്നില്ല. ഇത് നിരന്തരം ആവശ്യപ്പെടുന്നത് ശല്യമായതോടെയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത് എന്ന് ഇവർ പൊലീസിനോട് സമ്മദിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article