സ്വന്തം ഭർത്താവിനെ കൊന്നു, ശേഷം എങ്ങനെ ഭർത്താവിനെ കൊല്ലാം എന്നതിനെ കുറിച്ച് ബ്ലോഗിൽ കുറിച്ചു: നോവലിസ്റ്റ് പിടിയിൽ

Webdunia
വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (12:28 IST)
ഒറിഗോൺ: ഭർത്താവിനെ കൊലപ്പെടുത്തിയതിന് അമേരിക്കൻ റോമാന്റിക് നോവലിസ്റ്റ് നാൻസി ക്രോം‌പ്ടൺ ബ്രോഫി അറസ്റ്റിൽ. അമേരിക്കയിലെ ഒറിഗോൺ സംസ്ഥനത്തെ പോർട്ട്ലൻഡിലാണ് നോവലുകളിലെ സസ്‌പെൻസുകൾക്ക് സമാനമായ സംഭവം നടന്നത്.  
 
ഡാനിയൽ ബ്രഫി എന്ന നാൻസിയുടെ 63കാരനായ ഭർത്താവ് കഴിഞ്ഞ ജൂണിലാണ് കൊല്ലപ്പെടുന്നത്. വെടിയേറ്റായിരുന്നു മരണം. എന്നാൽ ആരാണ് ഇയാളെ കൊലപ്പെടുത്തിയത് എന്നതിൽ പൊലീസിന് അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചിരുന്നില്ല.  
 
എന്നാൽ സ്വന്തം ബ്ലോഗിൽ പിന്നീട് ഭർത്താവിനെ എങ്ങനെ കൊലപ്പെടുത്താം എന്ന വിഷയത്തിൽ നാൻസി എഴുതിയ വിശദമായ ഉപന്യാസമാണ് പൊലീസിൽ സംശയം ഉണ്ടാക്കിയത്. ഇതോടെ പൊലീസ് നാൻസിയെ ചോദ്യം ചെയ്യുകയായിരുന്നു. താനാണ് ഭർത്താവിനെ കൊന്നത് എന്ന് നാൻസി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article