കൊലവിളി പ്രസംഗത്തിൽ പി കെ ബഷീർ നിയമനടപടി നേരിടണം; കേസ് റദ്ദാക്കിയ യു ഡി എഫ് സർക്കാരിന്റെ നടപടിയെ സുപ്രീംകോടതി തള്ളി

Webdunia
വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (12:06 IST)
ജെയിംസ് അഗസ്റ്റിൻ വധക്കേസുമായി ബന്ധപ്പെട്ട് കൊലവിളി പ്രസംഗം നടത്തിയ പി കെ ബഷീർ എം എൽ എ നിയമനടപടി നേരിടണമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് മജിസ്ട്രേറ്റ് കോടതിക്ക് സുപ്രീം കോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. 
 
മുൻ യു ഡി എഫ് സർക്കാരിന്റെ നടപടിയാണ് ഇപ്പോൾ സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്. 2008 നവംബറിൽ മലപ്പുറം ജില്ലയിലെ എടവണ്ണയിൽ അധ്യാപകനായിരുന്ന ജെയിംസ് അഗസ്റ്റിന്റെ കൊലപാതകത്തിലെ സാക്ഷികൾക്കെതിരെയാണ് പി കെ ബഷീഎർ കൊലവിളി നടത്തിയത്. കേസിൽ ആരെങ്കിലും സാക്ഷി പറയാൻ വന്നാൽ അവർ ജീവനോടെ തിരിച്ചുവരില്ലെന്നായിരുന്നു എം എൽ എയുടെ ഭീഷണി.   
 
കൊലവിളി പ്രസംഗത്തിനെതിരെ അന്നതെ വി എസ് സർക്കാർ കേസെടുക്കാൻ നിർദേശിച്ചതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു എന്നാൽ പിന്നീട് വന്ന യു ഡി എഫ് സർക്കാർ കേസ് റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ നൽകിയ  ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി. പാഠപുസ്തക വിവാദവുമായി ബന്ധപ്പെട്ട് യൂത്ത്‌ലീഗ് നടത്തിയ സമരത്തിലാണ് ജെയിം അഗസ്റ്റിന് കൊല്ലപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article