നടുറോഡിൽ കാർ തടഞ്ഞുനിർത്തി തോക്കുചൂണ്ടി 70 ലക്ഷം കവർന്നു

Webdunia
ശനി, 4 ഓഗസ്റ്റ് 2018 (14:32 IST)
ഡൽഹി: ഡൽഹിയിൽ വ്യവസായിയുടെ കാർ നടുറോട്ടിൽ തടഞ്ഞു നിർത്തി തോക്കുച്ചൂണ്ടി മൂന്നംഗ അക്രമി സംഘം 70 ലക്ഷം രൂപ കവർന്നു. കാശിഷ് ബൻസാൽ എന്ന വ്യവാസായിൽ നിന്നുമാണ് ബൈക്കിലെത്തിയ അക്രമികൾ തോക്കുചൂണ്ടി പണം കവർന്നത്.   
 
കാശിഷ് ബൻസാൽ ഗുരുഗ്രാമിലേക്ക് പോകുംവഴി ബൈകിലെത്തിയ മൂന്നംഗ സംഘം കാർ നടു റോട്ടിൽ തടയുകയായിരുന്നു. ഒരാൾ ഇയാളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും മറ്റു രണ്ടുപേർ ചേർന്ന് കാറിൽ നിന്നും പണം തട്ടിയെടുക്കുകയുമായിരുന്നു. ഇയാൾ അക്രമികളെ നേരിടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
 
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വ്യവസാ‍യിയെ നേരിട്ട് പരിചയമുള്ളവർ തന്നെയാണ് കവർച്ചക്ക് പിന്നിൽ എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article