മറ്റു സുഹൃത്തുക്കളോട് കൂട്ടുകൂടിയത് ഇഷ്ടമായില്ല; പെൺകുട്ടിയുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൌണ്ട് ഉണ്ടാക്കി അസ്ലീല പ്രചരണം നടത്തിയ സഹപാഠി പിടിയിൽ

Webdunia
ശനി, 30 ജൂണ്‍ 2018 (13:20 IST)
ഹൈദരാബാദ്: ഫെയ്സ്ബുക്കിൽ വ്യാജ അക്കൌണ്ട് ഉണ്ടാക്കി അസ്ലീല പ്രചരണം നടത്തി സഹപാഠിയായ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച 22കാരൻ പിടിയിലായി. കുമാർ വെറ്റലിനെയാണ് പൊലീസ് പിടികൂടിയത്. സഹപാഠിയായ പെൺകുട്ടിയുടെ പേരിൽ വ്യാജ ഇ-മെയിൽ അക്കൌണ്ടും ഫെയ്ബുക്ക് അക്കൌണ്ടും ഉണ്ടാക്കി ക്ലാസിലെ മറ്റു കുട്ടികൾക്ക് അസ്ലീല സന്ദേശങ്ങളും ചിത്രങ്ങളുമയച്ചാണ് ഇയാൾ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചത്. 
 
പെൺകൂട്ടിയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുമാർ വെറ്റലിനെ പിടുകൂടിയത്. ആൺകുട്ടികളും പെൺകുട്ടിയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും. എന്നാൽ പിന്നീട് പെൺകുട്ടി ക്ലാസിലെ മറ്റു കുട്ടികളുമായും സൌഹൃദത്തിലാവുകയും അവർക്കൊപ്പം സമയം ചിലവഴിക്കാൻ തുടങ്ങിയതും ഇഷടപ്പെടത്തതിനെ തുടർന്നാണ് കുമാർ വെറ്റൽ കുറ്റം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article