സ്കൂൾ ഫീസ് അടക്കണം എന്ന് പറഞ്ഞ് ശല്യം ചെയ്തു, ആറുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി അച്ഛൻ

Webdunia
ശനി, 28 സെപ്‌റ്റംബര്‍ 2019 (16:03 IST)
സ്കൂൾ ഫീസ് അടക്കുന്നതിനായി നിരന്തരം ശല്യം ചെയ്ത മകളെ ക്രൂരമായി കൊലപ്പെടുത്തി പിതാവ്. ഹരിയാനയിലെ ലഡ്‌വ പൊലീസ് സ്റ്റേഷന് കീഴിലെ ദാബ്ഖേര എന്ന ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ആറു വയസുകാരിയെ പിതാവ് ജസ്ബീർ സിംഗ് കഴുത്തുഞെരിച്ച് കൊലപ്പെടൂത്തുകയായിരുന്നു.
 
കുട്ടിയുടെ അമ്മ ഹർജീന്ദർ കൗറിന്റെ പരാതിയെ തുടർന്ന് പൊലീസ് ജസ്ബീർ സിംഗിനെ അറസ്റ്റ് ചെയ്ത അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ ഫാമിൽ ദിവസ വേദനക്കാരനായിരുന്നു ജസ്ബീർ സിംഗ്, കഴിഞ്ഞ ഒരു മാസത്തോളമായി ഇയാൾക്ക് കാര്യമായി ജോലി ലഭിച്ചിരുന്നില്ല.
 
മകളുടെ സ്കൂൾ ഫീസ് അടക്കുന്ന കാര്യം ചോദിക്കുമ്പോഴെല്ലാം ഭർത്താവ് അസ്വസ്ഥനാവുമായിരുന്നു എന്ന് ഹർജീന്ദർ കൗർ മൊഴി നൽകി. കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണ് എന്ന് ലഡ്‌വ സ്റ്റേഷൻ എസ്എച്ച്ഒ ഓം പ്രകാശ് വ്യക്തമാക്കി 

അനുബന്ധ വാര്‍ത്തകള്‍

Next Article