തലയ്ക്ക് മുകളിലൂടെ കാട്ടുമാന്‍ ചാടി, കള്ളനാണെന്ന് പേടിച്ച് യുവതി!

അഖില നിവിന്‍
ശനി, 28 സെപ്‌റ്റംബര്‍ 2019 (16:02 IST)
ഗ്യാസ് സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് നടന്നുവന്ന യുവതിയുടെ തലയ്ക്ക് മുകളിലൂടെ കാട്ടുമാന്‍ ചാടിപ്പോയി. മാനിന്‍റെ ഒരു കാല്‍ യുവതിയുടെ പുറത്ത് കൊള്ളുകയും ചെയ്തു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ജോര്‍ജ്ജിയയിലാണ് സംഭവം.
 
എന്നാല്‍ എന്താണ് തന്‍റെ മുകളിലൂടെ ചാടിപ്പോയതെന്ന് ആദ്യം മനസിലായില്ലെന്ന് യുവതി പറയുന്നു. ഏതോ കള്ളന്‍ തന്നെ ആക്രമിക്കുകയാണെന്നാണ് കരുതിയതെന്നും യുവതി പറയുന്നു. 
 
ആദ്യം പരിഭ്രമിച്ച യുവതി പിന്നീട് സാധാരണ നിലയിലേക്ക് തിരിച്ചെത്തി. തലയില്‍ മുറിവുണ്ടായെന്നാണ് തോന്നിയതെന്നും എന്നാല്‍ പരുക്കുകള്‍ ഒന്നും പറ്റിയില്ലെന്ന് പിന്നീട് മനസിലായെന്നും യുവതി പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article