ചൂണ്ടയിൽ കുടുങ്ങിയത് കോടികൾ വിലമതിക്കുന്ന മത്സ്യം, പക്ഷേ മീനിനെ കടലിലേക്ക് തന്നെ തുറന്നുവിട്ട് യുവാവ് !

ശനി, 28 സെപ്‌റ്റംബര്‍ 2019 (13:21 IST)
അയർലൻഡ്: ചൂണ്ടയിൽ കുടുങ്ങിയ എട്ടര അടിയോളം നീളമുള്ള ഭിമൻ ട്യൂണ മത്സ്യത്തെ കടലിലേക്ക് തന്നെ തുറന്നുവിട്ട് യുവാവ്. മൂന്ന് മില്യൺ യൂറോ ആതായത് 23 കോടിയോളം വില വരുന്ന ട്യൂണ മത്സ്യത്തെയാണ് യുവാവ് ഒരു മടിയും കുടാതെ സ്വതന്ത്രമായി കടലിലേക്ക് തന്നെ തുറന്നുവിട്ടത്. അയർലൻഡിൽനിന്നും ഈ വർഷം ലഭിക്കുന്ന ഏറ്റവും വലിയ ട്യൂണ മത്സ്യമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. 270 കിലോയോളം ട്യൂണക്ക് ഭാരം ഉണ്ടായിരുന്നു. 
 
തുറന്നുവിട്ടതിന് കൃത്യമായ കാരണം തന്നെ പറയാനുണ്ട് യുവാവിന്. വിൽക്കാനോ, ഭക്ഷണമാക്കാനോ അല്ല മത്സ്യത്തെ പിടിച്ചത് എന്നും, പ്രത്യേകം ടാഗ് നൽകിയ ശേഷം സ്വന്ത്രമാക്കി വിടാൻ വേണ്ടിയാണ് എന്നും എഡ്വേർഡ്സ് പറയുന്നു. അറ്റ്ലാൻഡിക് സമുദ്രത്തിലെ മത്സ്യങ്ങളുടെ കണക്കെടുക്കുന്ന സംഘത്തിലെ അംഗമാണ് യുവാവ്.  
 
15ഓളം ബോട്ടുകൾ ഇത്തരത്തിൽ അറ്റ്ലാൻഡിക് സമുദ്രത്തിലെ മത്സ്യങ്ങളുടെ കണക്കെടുക്കുന്നുണ്ട്. വെസ്റ്റ് കോര്‍ക്ക് ചാര്‍ട്ടേഴ്സ് എന്ന സ്ഥാപനത്തിന്റെ ഭാഗമായാണ് എഡ്വേർഡ്സ് പ്രവർത്തിക്കുന്നത്. അയർലൻഡിലെ ഡൊനേഗൽ ഉൾക്കടലിൽ ഇത്തരത്തിൽ ഭീമൻ ട്യൂണകൾ കാണപ്പെടുന്നത് സർവ സാധാരണമാണ് എന്ന് എഡ്വേർഡ്സ് പറയുന്നു. ജപ്പാൻകാരുടെ ഇഷ്ട ഭക്ഷണമായ ട്യൂണക്ക് അന്താരാഷ്ട്ര വിപണിയിൽ വലിയ വിലയാണ് 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍