തീവ്രവാദികൾക്ക് ആയുധങ്ങൾ കൈമാറുന്ന ഡ്രോണുകൾ വീണ്ടും പഞ്ചാബ്-പാകിസ്ഥാൻ അതിർത്തിയിൽ

വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (20:22 IST)
ഡൽഹി: പാകിസ്ഥാനിൽനിന്നും തീവ്രവാദികൾക്ക് ആയുധം കൈമാറുന ഡ്രോൺ പഞ്ചാബിലെ അട്ടാരിയിൽ കണ്ടെത്തി തീവ്രവാദ കേസിൽ പ്രതിയാ ആകാശ് ദീപ് എന്നയാളെ ചോദ്യം ചെയ്തതോടെയാണ് ഡ്രോൺ കണ്ടെത്തിയത്. പ്രതിയുമായി എത്തിയാണ് പൊലീസ് ഡ്രോൺ കണ്ടെത്തിയത്.
 
തകരാറുകൾ മൂലം ഡ്രോണിന് തിരികെ പാകിസ്ഥാനിലേക്ക് മടങ്ങാൻ സാധിച്ചിരുന്നില്ല. ഇതോടെ ഡ്രോൺ പ്രതി അട്ടാരിയിലെ കാടിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ഡ്രോണുകൾ ഉപയോഗിച്ച് പകിസ്ഥാൻ അമൃത്‌സറിലേക്ക് എകെ47 തോക്കുകളും, ഗ്രനേഡുകളും കടത്തിയതായി പഞ്ചാബ് പൊലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡ്രോൺ കണ്ടെത്തിയിരിക്കുന്നത്. കശ്മീരിൽ അക്രമണം നടത്തുന്നതിനായാണ് ആയുധങ്ങൾ എത്തിക്കുന്നത് എന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. 
 
പത്ത് ദിവസത്തിനുള്ളിൽ 8 തവണ ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങൾ കടത്തിയതായാണ് റിപ്പോർട്ട്. അഞ്ച് കിലോ വരെ ഭാരം താങ്ങാവുന്ന ഡ്രോണുകൾ വഴിയാണ് ആയുധക്കടത്ത്. ഉയർന്നും താഴ്ന്നും പറക്കാൻ കഴിവുള്ളതാണ് ഈ ഡ്രോണുകൾ. വിഷയത്തിൽ എൻഐഎ ഉൾപ്പടെയുള്ള ഏജൻസികൾ നിരീക്ഷണം നടത്തിവരികയാണ്. ആകശത്തെ ചെറീയ ചലനങ്ങൾ നിരീക്ഷിക്കാൻ തങ്ങളുടെ പക്കൽ സംവിധാനങ്ങൾ ഇല്ല എന്നാണ് ബിഎസ്എഫ് പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍