സെക്സ് വീഡിയോ പരസ്യപ്പെടുത്തി, കാമുകന്റെ ജനനേന്ദ്രിയം മുറിച്ച് പ്രതികാരം ചെയ്ത യുവതിക്ക് 13 വർഷം തടവ്

വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (19:18 IST)
കോർഡോബ: കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ 23കാരിക്ക് 13 വർഷം തടവ് വിധിച്ച് കോടതി. അർജെന്റീനയിലെ കോർഡോബയിലാണ് സംഭവം. ഇരുവരും തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെടൂന്ന വീഡിയോ പങ്കാളി സുഹൃത്തുക്കളുമായി പങ്കുവച്ചതോടെയാണ് ബ്രിൻഡ ബ്രാറ്റിനി എന്ന യുവതി 42 കാരനായ പങ്കാളിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. 2017 നവംബറിലായിരുന്നു സംഭവം.
 
സെക്സിലേർപ്പെടുന്ന വീഡിയോ കാമുകൻ പുറത്തുവിട്ടു എന്ന് വ്യക്തമായതോടെ ബന്ധത്തിലേർപ്പെടാൻ ക്ഷിണീച്ച് പങ്കാളിയുടെ കണ്ണ് മൂടി കൈകൾ ബന്ധിച്ച ശേഷം ഗാർഡനിംഗിന് ഉപയോഗിക്കുന്ന കത്തികൊണ്ട് യുവതി പങ്കാളിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. 'ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞാണ് യുവതി എന്നെ സെക്സിന് ക്ഷണിച്ചത്. ഓറൽ സെക്സിനിടെ പെട്ടന്ന് ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു' 42കാരൻ കോടതിയിൽ പറഞ്ഞു.  
 
യുവതി കോടതിയിൽ യുവതി കുറ്റം സമ്മതിച്ചിരുന്നു. യുവതി 42കാരനെ മനപ്പുർവം തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്ന് വ്യക്തമായതോടെയാണ് 23കാരിക്ക് കോടതി 13 വർഷം തടവ് വിധിച്ചത്. 'ഞാൻ ചെയ്ത തെറ്റിന് ക്ഷമ ചോദിക്കുന്നു. ആരെയും കൊല്ലാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. എനിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകണം' എന്നായിരുന്നു വിധി കേട്ട യുവതിയുടെ പ്രതികരണം. എന്നാൽ കോടതി ഇത് കണക്കിലെടുത്തില്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍