നോർത്ത് ഈസ്റ്റ് റെയിൽവേയാണ് ഈ സ്മാർട്ട് സംവിധാനം ആദ്യം നടപ്പിലാക്കുക. റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യുആർ കോഡ് സ്ക്യാൻ ചെയ്ത് യുടിഎസ് ആപ്പിലൂടെയാണ് ടിക്കറ്റ് എടുക്കാൻ സാധിക്കുക. ക്യൂവിൽ കാത്തുനിൽക്കുന്നത് കാരണം ട്രയിൻ നഷ്ടമാകുന്ന അവസ്ഥ ഒഴിവാക്കാനാണ് പുതിയ സംവിധാനം. ജെയ്പുര്‍, അജ്മീര്‍, ജോധ്പുര്‍, ബിക്കാനീര്‍, അബു റോഡ്, ഉദയ്പുര്‍ സിറ്റി, ദുര്‍ഗാപുര, അള്‍വാര്‍, റെവേരി, ഗാന്ധിനഗര്‍ എന്നിങ്ങനെ 12 സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാവുക.
യുടിഎസ് ആപ്പിലെ ടിക്കറ്റ് മെനുവിൽ പോയാൽ ക്യു ആർ കോഡ് എന്ന ഓപ്ഷൻ കാണാം. ഇതിൽ ക്ലിക്ക് ചെയ്ത് സ്റ്റേഷനിലെ ക്യു ആർ കോഡ് സ്ക്യാൻ ചെയ്യുന്നതോടെ പുറപ്പെടേണ്ട സ്റ്റേഷന്റെ പേര് പ്രത്യക്ഷപ്പെടും. ശേഷം ഡെസ്റ്റിനേഷൻ നൽകി അക്കൗൺറ്റ് വഴി പണമിടപാട് പൂർത്തിയാക്കിയാൽ ഇ-ടിക്കറ്റ് ലഭിക്കും. നേരത്തെ റെയിൽവേ സ്റ്റേഷന് അകത്തുനിന്നും യുടിഎസ് ആപ്പ് വഴി ടിക്കറ്റ് എടുക്കാൻ സാധിക്കുമായിരുന്നില്ല.