അമീബിക് മസ്തിഷ്‌കജ്വരം: ചികിത്സയിലായിരുന്ന ബത്തേരി സ്വദേശി മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ശനി, 6 സെപ്‌റ്റംബര്‍ 2025 (14:42 IST)
അമീബിക് മസ്തിഷ്‌കജ്വരം മൂലം സംസ്ഥാനത്ത് ഒരു മരണം കൂടി. രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് ആണ് മരിച്ചത്. 45 വയസ്സ് ആയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗം ബാധിച്ച് 11 പേരാണ് ചികിത്സയില്‍ ഉള്ളത്.
 
ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലപ്പുറം സ്വദേശിയായ പത്ത് വയസ്സുകാരന് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാല്‍ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍