പൈലറ്റിന്റെ കയ്യിൽനിന്നും ചൂടുകാപ്പി തെറിച്ചുവീണത് കൺടോൾ പാനലിൽ; വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (14:16 IST)
ലണ്ടൻ: പൈലറ്റ് കുടിക്കാനയി വച്ചിരുന്ന ചൂടുകാപ്പി കൺട്രോൾ പാനലിലേക്ക് തെറിച്ചുവീണതിനെ തുടർന്ന് വിമാനം അടിയന്തരമായി ഇറക്കി. 326 യാത്രക്കാരുമായി ജർമനിയിലെ ഫ്രാങ്ക്‌ഫർട്ടിൽ നിന്നും മെക്സിക്കോയിലേക്ക് തിരിച്ച വിമാനമാണ് അടിയന്തരമായി ഇറക്കിയത്. സംഭവത്തിൽ എയർ അക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. 
 
അറ്റ്ലാൻഡിക് സമുദ്രത്തിന് മുകളിലൂടെ പറക്കുന്നതിനിടെ ചൂടുകാപ്പി കൺട്രോൾ പാനലിന് മുകളിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇതോടെ കൺട്രോൾ പാനലിൽ നിന്നും പുകയും മണവും ഉയരാൻ തുടങ്ങി. യാത്ര തുടരുന്നത് സുരക്ഷിതമല്ല എന്ന് വ്യക്തമായതോടെ അയർലൻഡിലെ ഷന്നോണിൽ വിമാനം ഇറക്കുകയായിരുന്നു. മൂടിയില്ലാതെ കാപ്പി ട്രേ ടേബിളിൽ വച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് അധികൃതർ വ്യക്തമാക്കിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍