ഏഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 75കാരനായ മുത്തശ്ശൻ അറസ്‌റ്റില്‍

Webdunia
ശനി, 29 ജൂണ്‍ 2019 (17:52 IST)
ഏഴ് വയസുകാരിയായ കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച മുത്തശ്ശന്‍ അറസ്‌റ്റില്‍. അഹമ്മദാബാദിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ 75 കാരനായ മുത്തശ്ശനെ പൊലീസ് പിടികൂടി.

വ്യാഴാഴ്ച മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് മുത്തശ്ശന്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്മ വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം വ്യക്തമായത്.

ലൈംഗികാതിക്രമം നടന്നുവെന്ന് ബോധ്യമായതോടെ അമ്മ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് എഫ്ഐആർ രേഖപ്പെടുത്തിയ ഉടൻ തന്നെ പ്രതിയെ പൊലീസ് പിടികൂടി. ബാലികയുടെ പിതാവിന്റെ അമ്മയുടെ രണ്ടാം ഭർത്താവാണ് പ്രതിയായ മുത്തശ്ശന്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article