മസാജ് പാര്‍ലറിന്റെ മറവില്‍ ഓൺലൈൻ പെൺവാണിഭം; നാല് യുവതികളെ രക്ഷപ്പെടുത്തി - യുവാവ് അറസ്‌റ്റില്‍

വെള്ളി, 28 ജൂണ്‍ 2019 (20:06 IST)
ചെന്നൈയില്‍ മസാജ് പാര്‍ലറിന്റെ മറവില്‍ ഓൺലൈൻ പെൺവാണിഭം നടത്തിവന്ന സംഘം പിടിയില്‍. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് സെന്ററായ ടി നഗറില്‍ നിന്നാണ് നാലോളം യുവതികളെ പിടികൂടിയത്. കന്യാകുമാരി സ്വദേശി സുധനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.

ടി നഗറിലെ മാസിലാമണി സ്ട്രീറ്റിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സുധനെപ്പം നിരവധി പേരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്റർനെറ്റ് വഴി ജോലിവാഗ്ദാനം നൽകിയായിരുന്നു പ്രതി സംഘത്തിലേക്ക് യുവതികളെ എത്തിച്ചിരുന്നത്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്ത് എത്തിയത്. വേഷം മാറിയെത്തിയ പൊലീസ് യുവതികളെ കണ്ടെത്തി. ഇവരെ സർക്കാർ അഭയകേന്ദ്രത്തിലേക്ക് മാറ്റി. സുധന്‍ ഇരുപത് ദിവസത്തോളം ടി നഗറില്‍ താമസിച്ചിരുന്നു. ഈ സമയത്താണ് ഇടപാടുകള്‍ നടന്നതെന്നും പൊലീസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍