അഹമ്മദാബാദിലെ ഫൈനല്‍ മത്സരത്തിനായി ഒരുങ്ങിയ പിച്ചിനെ പറ്റി ഫൈനല്‍ മത്സരത്തിന് മുന്‍പും ശേഷവും ചര്‍ച്ചകള്‍ സജീവമായിരുന്നു. ഫൈനല്‍ മത്സരത്തില്‍ വിജയികള്‍ ആരെന്ന് തീരുമാനിക്കുന്നതില്‍ പിച്ച് നിര്‍ണായകമായ പങ്കാണ് വഹിച്ചത്. ഫൈനല്‍ പോലുള്ള ഒരു മത്സരത്തില്‍ ഇത്തരത്തിലുള്ള ഒരു പിച്ച് ഒരുക്കിയത് ഇന്ത്യയ്ക്ക് ബുദ്ധി കൂടിയത് കൊണ്ടാണെന്നും എന്നാലത് തിരിച്ചടിച്ചതായും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് നായകനായ റിക്കി പോണ്ടിംഗ്.
മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരെഞ്ഞെടുക്കാനായിരുന്നു ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ തീരുമാനം. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ മഞ്ഞുണ്ടാകുന്നത് ബാറ്റിംഗിനെ സഹായിക്കും എന്ന കണക്കുകൂട്ടലിലായിരുന്നു ഈ തീരുമാനം. ഇങ്ങനൊരു പിച്ചുണ്ടാക്കി അത് ഇന്ത്യയ്ക്ക് തന്നെ പണികൊടുക്കുന്നത് കാണാനായി എന്നാണ് കമന്ററിക്കിടെ പോണ്ടിംഗ് അഭിപ്രായപ്പെട്ടത്. അതേസമയം ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയിക്കുന്നതില്‍ പിച്ചിന്റെ സ്വഭാവം വലിയ ഘടകമായെന്ന് മുന്‍ ഇംഗ്ലണ്ട് നായകനായ മൈക്കല്‍ വോണും അഭിപ്രായപ്പെട്ടു. ഇന്ത്യ ശക്തമായ ടീമാണ് എന്നാല്‍ പിച്ച് മത്സരം ഓസീസിന് അനുകൂലമാക്കിയെന്നാണ് മറ്റൊരു ഇംഗ്ലണ്ട് താരമായിരുന്ന നാസര്‍ ഹുസൈനും മത്സരശേഷം അഭിപ്രായപ്പെട്ടത്.