സെമിക്ക് തൊട്ടുമുന്‍പ് പിച്ചില്‍ മാറ്റം, ഐസിസിയെ ബിസിസിഐ നോക്കുക്കുത്തികളാക്കുന്നുവെന്ന് ആക്ഷേപം

Webdunia
ബുധന്‍, 15 നവം‌ബര്‍ 2023 (13:23 IST)
ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡ് മത്സരം തുടങ്ങാനിരിക്കെ മത്സരത്തില്‍ സ്ലോ പിച്ച് തയ്യാറാക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഐസിസിയെ അറിയിക്കാതെ ബിസിസിഐ പിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ നീക്കം നടത്തിയെന്നാണ് ആരോപണം. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലോകകപ്പ് ടൂര്‍ണമെന്റ് സംഘാടകരായ ഐസിസിയെ നോക്കുക്കുത്തിയാക്കി ബിസിസിഐ ഇക്കാര്യത്തില്‍ ഇടപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
 
ടൂര്‍ണമെന്റിന് മുന്‍പായി ഐസിസി പിച്ച് കണ്‍സള്‍ട്ടന്റ് ആന്‍ഡി ആറ്റ്കിന്‍സണ്‍ മുംബൈയില്‍ ക്യൂറേറ്റര്‍മാരുടെ യോഗത്തില്‍ വന്നിരുന്നു. മത്സരങ്ങള്‍ക്കായി പിച്ചുകളില്‍ നിന്നും പുല്ല് നീക്കം ചെയ്യാനുള്ള സമ്മര്‍ദ്ദങ്ങളില്‍ വിധേയരാകരുതെന്ന് ആറ്റ്കിന്‍സന്‍ പറഞ്ഞിരുന്നു. ടൂര്‍ണമെന്റില്‍ ബാറ്റിംഗിന് അനുകൂലമായി 6040 പിച്ച് നിര്‍മിക്കാനായിരുന്നു ഐസിസി ആവശ്യപ്പെട്ടിരുന്നത്. ഈ തീരുമാനമാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article