ഇതാണ് ധോണി; ‘ഞാനൊരു പാകിസ്ഥാനി ആണെന്നറിഞ്ഞിട്ടും ധോണി എന്നെ സഹായിച്ചു’- ചാച്ചാജി പറയുന്നു

Webdunia
തിങ്കള്‍, 17 ജൂണ്‍ 2019 (15:33 IST)
ഇന്നലെ കഴിഞ്ഞ ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ മത്സരം നേരിട്ട് കാണുന്നതിനായി ചാച്ച ഷിക്കാഗോ മാഞ്ചസ്റ്ററിലെത്തി. പാകിസ്ഥാനിൽ നിന്നുള്ള ധോണി ആരാധകനാണ് ചാച്ച ഷിക്കാഗോ എന്നറിയപ്പെടുന്ന കറാച്ചിക്കാരൻ മുഹമ്മദ് ബഷീർ. 
 
ചാച്ചാജിയെന്നാണ് എല്ലാവരുമ അദ്ദേഹത്തെ വിളിക്കുന്നത്. കടുത്ത ക്രിക്കറ്റ് ആരാധകർക്ക് അദ്ദേഹത്തെ നന്നായി അറിയാം. പാകിസ്ഥാൻ സ്വദേശിയായ മുഹമ്മദ് ബഷീർ ഒരു കടുത്ത ധോണി ആരാധകൻ കൂടിയാണ്. ധോണി എടുത്ത് നൽകിയ ടിക്കറ്റുമായാണ് ചാച്ച മാഞ്ചസ്റ്റരിൽ എത്തിയത്.
 
2011മുതൽ ധോണിയും ചാച്ച ഷിക്കാഗോ എന്നറിയിപ്പെടുന്ന കറാച്ചിക്കാരന്‍ മുഹമ്മദ് ബഷീറും തമ്മിൽ ഒരു അലിഖിത കരാറുണ്ട്. ആ കരാറിന്റെ അടിസ്ഥാനത്തിലാണ് ചാച്ച മാഞ്ചസ്റ്ററിലെത്തിയത്. 2011ൽ ഇന്ത്യയിൽ നടന്ന ലോകകപ്പിനിടെയാണ് കടുത്ത ധോണി ആരാധകനായ ചാച്ചയും ഇന്ത്യൻ വിക്കറ്റ് കീപ്പറും തമ്മിലുള്ള സൗഹൃദത്തിന്റെ തുടക്കം. 
 
അന്ന് ഇന്ത്യ- പാക് മത്സരത്തിനുള്ള ടിക്കറ്റെടുത്ത് നല്‍കിയത് ധോണിയായിരുന്നു. പിന്നീട് ഇങ്ങോട്ട് എട്ട് വർഷമായി ധോണി ഇത് ചെയ്യുന്നുണ്ട്. ഇന്ത്യ പാക്കിസ്ഥാന്‍ മത്സരമുണ്ടാവുമ്പോഴെല്ലാം ധോണിയാണ് ടിക്കറ്റ് നല്‍കുന്നത്. എല്ലാ തവണയും അദ്ദേഹം ടിക്കറ്റ് നൽകാറുണ്ട്. നല്ലൊരു മനുഷ്യനാണ്. അയാൾ വലിയൊരു മനുഷ്യനാണ് എന്നാണ് ചാച്ചാജി ധോണിയെ കുറിച്ച് പറയുന്നത്. ഒരു പാകിസ്ഥാനി ആണെന്ന് അറിഞ്ഞിട്ട് കൂടിയാണ് ധോണി എനിക്കായി എല്ലാ സഹായവും അദ്ദേഹം ചെയ്യുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

Next Article