പരസ്യമായി ചീത്തവിളിച്ച് ആരാധകര്‍; തലതാഴ്‌ത്തി ഡ്രസിംഗ് റൂമിലേക്ക് പാഞ്ഞ് പാക് താരങ്ങള്‍
ലോകകപ്പിലെ അഭിമാന പോരാട്ടത്തില്‍ ഇന്ത്യയോട് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പാകിസ്ഥാന്‍ താരങ്ങളെ ചീത്തവിളിച്ച് ആരാധകര്‍. പാക് താരങ്ങളായ ഇമാദ് വാസിമിനെയും ഷദാബ് ഖാനെയുമാണ് സ്വന്തം ആരാധകര്‍ പരിഹസിച്ചത്.
തോല്‍വി വഴങ്ങി ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ ഇരുവരെയും ആരാധകര്‍ പേരെടുത്ത് പറഞ്ഞ് ചീത്തവിളിച്ചു. പരിഹസിക്കുന്ന വാക്കുകളാണ് പലരും ഉപയോഗിച്ചത്. ചിലര്‍ കൂവി വിളിക്കുകയും ചെയ്‌തു.
ചീത്തവിളി കേട്ടെങ്കിലും ശ്രദ്ധിക്കാതെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി ഇമാദ് വാസിമും ഷദാബ് ഖാനും. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ ഏഴാം തോല്‍വിയാണിത്.