ഇന്ത്യക്ക് ടോസ് നഷ്ടപ്പെട്ടു, പാകിസ്ഥാൻ ആദ്യം ഫീൽഡ് ചെയ്യും

ഞായര്‍, 16 ജൂണ്‍ 2019 (14:52 IST)
ഇന്ത്യ-പാക് ലോകപ്പ് മാച്ചിൽ ഇന്ത്യക്ക് ടോസ് നഷ്ടപ്പെട്ടു. ടോസ് നേടിയ പാകിസ്ഥാൻ ഇന്ത്യയെ ബാറ്റങ്ങിന് അയച്ചിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ടത് ഇന്ത്യക്ക് നേരിയ തിരിച്ചടിയാനെന്ന് പറയാം. രണ്ടാമത് ബാറ്റ് ചെയ്യുന്നതായിരിക്കും ടീമുകൾക്ക് നല്ലത് എന്നാണ് പിച്ച് റിപ്പോർട്ട്. മാത്രമല്ല ഗ്രൗണ്ടിൽ നടന്ന 46 മത്സരങ്ങളിൽ 27 മത്സരങ്ങളിലും വിജയ രണ്ടാമത് ബാറ്റ് ചെയ്തവർക്കൊപ്പമായിരുന്നു.
 
എന്നാൽ മികച്ച ഫോമിലുള്ള ഇന്ത്യൻ ടീമിന് ഈ പ്രതിസന്ധികൾ തരണം ചെയ്യാനാകും. മഴ പെയ്യാനുള്ള സധ്യത ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് ഇന്ത്യ നേരിടുന്ന മറ്റൊരു വെല്ലുവിളി. തുടക്കത്തിൽ പിച്ച് ഫാസ്റ്റ് ബോളർമാർക്ക് അനുകൂലമായിരിക്കും എന്നും റിപ്പോർട്ടുകളുണ്ട്. ഓപ്പണിംഗ് നിരയെ തുടക്കത്തിലെ തകർക്കുക എന്ന പാകിസ്ഥാൻ തന്ത്രത്തെ അതിജീവിക്കാൻ ഇന്ത്യക്ക് കഴിഞ്ഞാൽ കളിൽ ഇന്ത്യയുടെ വരുതിയിൽ തന്നെ വരും. പരുക്കേറ്റ ശിഖർ ധവാന് പകരം വിജയ് ശങ്കറാണ് ഇന്ന് കളത്തിലിറങ്ങുക. 
 
ലോകകപ്പ് മത്സരങ്ങളിൽ പാകിസ്ഥാന് മുന്നിൽ ഇന്ത്യ അജയ്യരായി നിൽക്കുന്നു എന്ന സമ്മർദ്ദം പാകിസ്ഥാ താരങ്ങൾക്ക് ഉണ്ടാകും. വിൻഡീസിനോടും ഓസ്ട്രേലിയയോടും എറ്റ പരാജയവും പാകിസ്ഥാനെ ആത്മ‌വിശ്വാസത്തിൽ വിള്ളൽ വീഴ്ത്തും. രണ്ട് ജയങ്ങളുടെ കരുത്തുമായാണ് ഇന്ത്യ പകിസ്ഥാനെ എതിരിടുന്നത് എന്നതാണ് ടീം ഇന്ത്യയുടെ ഏറ്റവും വലിയ ബലം.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍