ഗ്രൂപ്പ് ഘട്ടത്തില്‍ മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടി വരികയാണ്ൺക്കീൾ അവസാന നാല് പേരെ കണ്ടെത്താന്‍ നെറ്റ് റണ്‍റേറ്റിനെ ആശ്രയിക്കും. ടൂര്‍ണമെന്റില്‍ ഉടനീളം ഓരോ ഓവറിലും ആ ടീം സ്‌കോര്‍ ചെയ്തിരിക്കുന്ന ശരാശരി റണ്‍സില്‍ നിന്ന്, ടൂര്‍ണമെന്റില്‍ ആ ടീമിനെതിരെ ഓരോ ഓവറിലും സ്‌കോര്‍ ചെയ്തിരിക്കുന്ന ശരാശരി റണ്‍സ് കുറയ്ക്കും.
നിശ്ചിത ഓവര്‍ തികയുന്നതിന് മുമ്പ് ടീം ഓള്‍ ഔട്ടായാല്‍, ഓള്‍ ഔട്ടായ ഓവര്‍ പരിഗണിക്കാതെ, നിശ്ചിത ഓവര്‍ തന്നെ കണക്കാക്കിയാവും നെറ്റ് റണ്‍റേറ്റ് കാണുക. റിസല്‍ട്ട് ലഭിച്ച മത്സരങ്ങളുടെ നെറ്റ് റണ്‍ റേറ്റ് മാത്രമാവും ഇങ്ങിനെ കണക്കു കൂട്ടുക.