തിരിച്ചടിയാകുമോ ഭുവനേശ്വറിന്റെ പരുക്ക് ?; തുറന്ന് പറഞ്ഞ് കോഹ്‌ലി

തിങ്കള്‍, 17 ജൂണ്‍ 2019 (14:45 IST)
പാകിസ്ഥാനെതിരായ മത്സരത്തില്‍ പരുക്കേറ്റ ഇന്ത്യന്‍ പേസ് ബോളര്‍ ഭുവനേശ്വര്‍ കുമാറിന് അടുത്ത രണ്ട് ലോകകപ്പ് മത്സരങ്ങള്‍ നഷ്‌ടമാകും.

അടുത്ത രണ്ട് മത്സരങ്ങളില്‍ ഭുവിയുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി വ്യക്തമാക്കി. ചിലപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്നേക്കാം. അദ്ദേഹത്തിന് പകരം അടുത്ത മത്സരങ്ങളില്‍ മുഹമ്മജ് ഷമി കളിക്കും

 
വിശ്രമത്തിന് ശേഷം ഭുവി ലോകകപ്പ് മത്സരങ്ങളിലേക്ക് തിരിച്ചെത്തും. ഞങ്ങളെ സംബന്ധിച്ച് അവന്‍ അത്രയും നിര്‍ണായകമായ താരമാണെന്നും കോഹ്‌ലി വ്യക്തമാക്കി.

ഇന്ത്യ- പാക് മത്സരത്തിലെ അഞ്ചാം ഓവർ ചെയ്യുന്നതിനിടെയാണ് ഭുവിക്ക് പേശീവലിവ് അനുഭവപ്പെട്ടത്. അഞ്ചാം ഓവറിന്റെ നാലാം പന്ത് ബോൾ ചെയ്ത ശേഷം ഭുവി ഓവർ പൂർത്തിയാക്കാതെ മടങ്ങുകയായിരുന്നു.

ലോകകപ്പ് അരങ്ങേറ്റം കുറിച്ച വിജയ് ശങ്കറാണ് ഈ ഓവർ പൂർത്തിയാക്കിയത്. ആദ്യ പന്തിൽത്തന്നെ പാക്കിസ്ഥാൻ ഓപ്പണർ ഇമാം ഉൾ ഹഖിനെ പുറത്താക്കുകയും ചെയ്തു. മൽസരത്തിലാകെ 2.4 ഓവർ ബോൾ ചെയ്ത ഭുവനേശ്വർ, പവലിയനിലേക്കു മടങ്ങുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍