എന്താണ് പാകിസ്ഥാൻ ബാറ്റ്സ്‌മാന്മാർക്ക് നൽകുന്ന ഉപദേശം? - കിളി പറത്തുന്ന മറുപടി നൽകി രോഹിത്
തിങ്കള്‍, 17 ജൂണ്‍ 2019 (14:16 IST)
ആകാംഷയാർന്ന കാത്തിരിപ്പിനൊടുവിൽ ഇന്ത്യ - പാകിസ്ഥാൻ മത്സരം അവസാനിച്ചു. 89 റൺസിന്റെ വമ്പൻ വിജയം കൈവരിച്ച് ഇന്ത്യ. ലണ്ടനിലെ മഞ്ചസ്റ്റർ സ്റ്റേഡിയത്തിൽ നീലപ്പടയുടെ പോരാളികൾ അന്തിമജയം കാണുകയായിരുന്നു.
രോഹിത്തിന്റെ മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് ഇടയ്ക്ക് മഴ വില്ലനായതോടെ വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ നിശ്ചിത 40 ഓവറില്‍ പാകിസ്ഥാന് ആറുവിക്കറ്റിന് 212 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
കിടിലൻ വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച രോഹിത് ശർമയായിരുന്നു മാൻ ഓഫ് ദ മാച്ച്. കളിക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, ഒരു പാകിസ്ഥാനി മാധ്യമപ്രവർത്തകൻ ഉന്നയിച്ച ചോദ്യത്തിന് രോഹിത് നൽകിയ മറുപടി ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
‘ഒരു സഹപ്രവർത്തകൻ എന്ന നിലയിൽ പാക്കിസ്ഥാൻ ബാറ്റ്സ്മാൻമാർക്ക് താങ്കൾ എന്ത് ഉപദേശം നൽകും?’ എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം.
ഈ ചോദ്യത്തിന് രോഹിത് ആദ്യം ചിരിക്കുകയായിരുന്നു ചെയ്തത്. ചിരിക്ക് ശേഷം രോഹിത് ഇങ്ങനെ പറഞ്ഞു ‘പാകിസ്ഥാൻ ടീമിന്റെ കോച്ച് ആവുകയാണെങ്കിൽ മാത്രമേ അത്തരമൊരു ഉപദേശം നൽകാൻ എനിക്ക് സാധിക്കുകയുള്ളു’ .
‘പാകിസ്ഥാൻ ടീമിന്റെ കോച്ച് ആണെങ്കിൽ ഉറപ്പായും ഞാൻ അപ്പോൾ പറയാം. ഇപ്പോൾ ഞാനെന്ത് പറയാനാണ്?’. രോഹിതിന്റെ മറുപടി അടുത്തുണ്ടായിരുന്നവരിലെല്ലാം ചിരി പടർത്തി.