ഓസിസിന് മുന്നിൽ മുട്ടുമടക്കി ഇംഗ്ലണ്ട്, സെമി ഉറപ്പിച്ച് ഓസ്ട്രേലിയ

ബുധന്‍, 26 ജൂണ്‍ 2019 (09:43 IST)
ലോകകപ്പ് നേടാൻ ഏറ്റവും അധികം സാധ്യതയുള്ള ടീമുകൾ തമ്മിലായിരുന്നു ഇന്നലെ മത്സരം. ആതിഥേയരായ ഇംഗ്ലണ്ടും നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിൽ ജയം ഓസിസിനൊപ്പമായിരുന്നു. ഇതോടെ ഈ ലോകകപ്പിലെ മൂന്നാമത്തെ തോൽ‌വിയും ഏറ്റു വാങ്ങിയിരിക്കുകയാണ് ഇംഗ്ലണ്ട്. 
 
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 285 റൺസാണെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 64 റൺസിന് തോൽ‌വി വഴങ്ങേണ്ടി വന്നു. സെഞ്ചുറിയുമായി ഓസീസ് ഇന്നിങ്സിന്റെ നട്ടെല്ലായ ക്യാപ്റ്റൻ ആരോൺ ഫിഞ്ചാണ് കളിയിലെ കേമൻ. ഇതോടെ ഈ ലോകകപ്പിൽ സെമി ഉറപ്പിക്കുന്ന ആദ്യ ടീമായി ഓശ്ട്രേലിയ മാറി. 
 
1992നുശേഷം ലോകകപ്പ് വേദികളിൽ ഓസീസിനെ തോൽപ്പിക്കാൻ ഇംഗ്ലണ്ടിനായിട്ടില്ല എന്നതും ഇതിന്റെ കൂടെ എടുത്ത് പറയേണ്ട കാര്യമാണ്. എട്ടു പോയിന്റുമായി പട്ടികയിൽ ഇപ്പോഴും നാലാം സ്ഥാനത്തുണ്ടെങ്കിലും ഇംഗ്ലണ്ടിന് ആത്മവിശ്വാസക്കുറവ് വരുത്തിയിരിക്കുകയാണ് ഓസിസ്. ഏഴു മൽസരങ്ങളിൽനിന്ന് 12 പോയിന്റുമായി പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍