ഇന്ത്യ ഒത്തുകളിച്ചു? ഇതൊരു ഡോസ് മാത്രം, ഇന്ത്യ പാഠം പഠിക്കണം; പാക് താരത്തിന്റെ മുന്നറിയിപ്പ്

ചൊവ്വ, 25 ജൂണ്‍ 2019 (13:01 IST)
ലോകകപ്പിൽ ഇതുവരെയുള്ള മത്സരങ്ങളിൽ ഇന്ത്യയെ വിറപ്പിച്ചത് അഫ്ഗാനിസ്ഥാൻ ആണ്. അപ്രതീക്ഷിതമായ തിരിച്ചടിയായിരുന്നു അഫ്ഗാനുമായുള്ള കളിയിൽ ഇന്ത്യയ്ക്ക് ലഭിച്ചത്. ഇന്ത്യയുയര്‍ത്തിയ 224 റണ്‍സിന് 11 റണ്‍സ് അകലെ അഫ്ഗാന്‍ ഇടറി വീഴുകയായിരുന്നു. ജയം അഫ്ഗാനിസ്ഥാനോടൊപ്പമാണെന്ന് അവസാന നിമിഷം വരെ ഏവരും കരുതി. 
 
അവസാന ഓവറിൽ കഷ്ടിച്ചാണ് ഇന്ത്യ രക്ഷപെട്ടത്. അഫ്ഗാനുമായുള്ള ഇന്ത്യയുടെ കളി വിശകലനം ചെയ്ത് മുന്‍ പാക് താരം ഷൊയബ് അക്തര്‍. ഈ മത്സരത്തിൽ ഇന്ത്യ തോറ്റിരുന്നെങ്കില്‍ അത് വലിയ രീതിയിലുള്ള സംശയത്തിന് ഇടയാക്കുമായിരുന്നെന്ന് അക്തര്‍ പറഞ്ഞു. 
 
ടീമിനെതിരെ ക്രിക്കറ്റ് പ്രേമികൾ എല്ലാം നിലനിന്നേനെ. ടീമിനെതിരെ വിമര്‍ശനവും തെറ്റായ വാര്‍ത്തകളും പ്രചരിക്കുകമായിരുന്നു. വിവാദങ്ങൾക്ക് തിരി കൊളുത്താൻ കാത്തിരിക്കുകയാണ് വിമർശകർ. അങ്ങനെയുള്ള സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനോടെങ്ങാനും ഇന്ത്യ തോറ്റിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥയെന്നും അക്തർ ചോദിക്കുന്നു. 
 
മത്സരം ഒത്തുകളിച്ചതാണെന്നുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചേക്കുമെന്ന സൂചനയാണ് അക്തര്‍ തരുന്നത്. ഇന്ത്യയുടെ മോശം പ്രകടനത്തിനെതിരേയും മുൻ പാക് താരം വിമർശനം ഉന്നയിച്ചു. എംഎസ് ധോണിക്ക് വേണ്ടവിധം ബാറ്റ് ചെയ്യാനായില്ലെന്ന് അക്തര്‍ പറഞ്ഞു. ഇന്ത്യന്‍ ബാറ്റിങ് കഴിവുകേട് തുറന്നുകാട്ടപ്പെട്ട മത്സരം കൂടിയാണിത്. ഇന്ത്യ കളിജയിച്ചത് എന്തായാലും ആശ്വാസകരമാണ്. അഫ്ഗാനുമായിട്ടുള്ള കളി ഇന്ത്യൻ നിരയിലുള്ളവർക്ക് ഒരു മുന്നറിയിപ്പാണെന്നും അക്തർ പറഞ്ഞു. 
 
പാക്കിസ്ഥാനെതിരെ വലിയ മാര്‍ജിനില്‍ ജയിച്ച ശേഷമായിരുന്നു ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ പോരിനിറങ്ങിയത്. എന്നാൽ, അഫ്ഗാനെതിരായ ഇന്ത്യയുടെ മോശം പ്രകടനം ക്രിക്കറ്റ് ലോകം ഇപ്പോഴും ചർച്ച ചെയ്യുന്നുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍