കോഹ്‌ലി കരുതിയിരിക്കണം; ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്റെ സൂപ്പര്‍താരം കളിക്കും - റിപ്പോര്‍ട്ട് പുറത്ത്
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന രണ്ട് ടീമുകളാണ് ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടും. ബാറ്റിംഗ് മുതല്‍ ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് വരെയുള്ള തുല്ല്യതയാണ് ഇരു ടീമുകളെയും കരുത്തരാക്കുന്നത്.
വരുന്ന ഞായറാഴ്‌ചയാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് പോരാട്ടം. മത്സരത്തിന് മുമ്പായി ഓയിന്‍ മോര്‍ഗനെയും കൂട്ടരെയും സന്തോഷിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പരുക്കേറ്റ സൂപ്പര്‍താരം ജേസണ്‍ റോയി ഇന്ത്യക്കെതിരായ മത്സരത്തില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്.
നാളെ ലോര്‍ഡ്‌സില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന മത്സരം ഇംഗ്ലീഷ് ഓപ്പണര്‍ക്ക് നഷ്‌ടമാകും. പരിശീലനം നടത്തിയെങ്കിലും പരുക്ക് പൂര്‍ണ്ണമായി ഭേദമാകാത്തതാണ് താരത്തിന് വിനയായത്. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ
മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ കാലിലെ മസിലിന് പരുക്കേറ്റ റോയ് മൈതാനം വിടുകയായിരുന്നു.