കഴിഞ്ഞ ഒരു വർഷത്തിനിടെ ബൗളറെന്ന നിലയിൽ താൻ 10 ശതമാനമെങ്കിലും വളർന്നിട്ടുണ്ടെങ്കിൽ അതിന് കാരണം രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണാണെന്ന് യൂസ്വേന്ദ്ര ചെഹൽ. ഐപിഎല്ലിൽ തനിക്കേറ്റവും പ്രിയപ്പെട്ട നായകൻ സഞ്ജുവാണെന്നും ചെഹൽ പറയുന്നു.
മഹിഭായിയുമായി ഒട്ടേറെ സമാനതകളുള്ള നായകനാണ് സഞ്ജു. ധോനിയെ പോലെ വളരെ ശാന്തനാണ്. കഴിഞ്ഞ വർഷത്തിൽ ഒരു ബൗളറെന്ന നിലയിൽ ഞാൻ 10 ശതമാനമെങ്കിലും മെച്ചപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരൻ സഞ്ജുവാണ്. താങ്കൾക്ക് 4 ഓവറുകളുണ്ട്. എന്ത് വേണമെങ്കിലും ചെയ്യാം ഞാൻ ഇടപെടില്ല എന്നാണ് സഞ്ജു തന്നോട് പറയാറുള്ളതെന്നും ചെഹൽ പറയുന്നു.
സഞ്ജു സാംസൺ നായകനായ ആദ്യ സീസണിൽ 27 വിക്കറ്റുകൾ നേടി ചെഹൽ പർപ്പിൾ ക്യാപ് സ്വന്തമാക്കിയിരുന്നു. ഈ സീസണിൽ 7 കളികളിൽ നിന്നും 12 വിക്കറ്റുമായി മൂന്നാം സ്ഥാനത്താണ് ചെഹൽ.