World Test Championship 2023: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ ഏഴ് മുതല്‍, കോലിക്ക് വേണ്ടി കപ്പടിക്കാന്‍ ഇന്ത്യ

Webdunia
ചൊവ്വ, 23 മെയ് 2023 (08:35 IST)
World Test Championship 2023: ഐപിഎല്ലിന് പിന്നാലെ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് തുടക്കമാകും. ജൂണ്‍ ഏഴ് മുതല്‍ 11 വരെയാണ് ഫൈനല്‍ മത്സരം. ലണ്ടനിലെ കെന്നിങ്ടണ്‍ ഓവലിലാണ് മത്സരം നടക്കുക. വിരാട് കോലി, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയവരുടെ അവസാന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
രോഹിത് ശര്‍മയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ നയിക്കുക. ചേതേശ്വര്‍ പൂജാര ആയിരിക്കും ഉപനായകന്‍. പരുക്കില്‍ നിന്ന് പൂര്‍ണ മുക്തരാകാത്തതിനാല്‍ ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ ഇല്ല. 
 
ഇന്ത്യന്‍ സ്‌ക്വാഡ് : രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ശ്രികര്‍ ഭരത്, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജയദേവ് ഉനദ്കട്ട്, ഉമേഷ് യാദവ്, ഇഷാന്‍ കിഷന്‍ 
 

അനുബന്ധ വാര്‍ത്തകള്‍

Next Article