ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇനി പുതിയ ജേഴ്സി, സ്പോൺസറെ ലഭിച്ചെന്ന് ജയ് ഷാ

തിങ്കള്‍, 22 മെയ് 2023 (16:44 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനി പുതിയ ജേഴ്‌സി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അഡിഡാസ് രൂപകല്‍പ്പനം ചെയ്ത പുതിയ ജേഴ്‌സിയാകും ടീം ധരിക്കുക. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ട്വീറ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
 
അഡിഡാസ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കിറ്റ് സ്‌പോണ്‍സറായ വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡുകളിലൊന്നായ അഡിഡാസുമായി സഹകരിക്കാന്‍ സാധിച്ചു. അഡിഡാസിന് സ്വാഗതം എന്നാണ് ജയ് ഷായുടെ ട്വീറ്റ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലും അഡിഡാസ് ജേഴ്‌സി ധരിച്ചാകും ഇന്ത്യ കളിക്കാനിറങ്ങുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍