ഞങ്ങൾക്കും പടകളുണ്ട്, ചെന്നൈയെ ചെന്നൈയിൽ തന്നെ തോൽപ്പിക്കുക എന്നത് ആവേശകരം: ഗിൽ

തിങ്കള്‍, 22 മെയ് 2023 (20:02 IST)
ഞായറാഴ്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ശക്തമായ മുന്നറിയിപ്പ് നല്‍കി ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മാന്‍ ഗില്‍. ചൊവ്വാഴ്ച എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വെല്ലുവിളിക്കാന്‍ കഴിവുള്ള ബൗളിംഗ് നിര ടീമിനുണ്ടെന്ന് ഗില്‍ പറയുന്നു.
 
ഞങ്ങള്‍ക്ക് ചെന്നൈ വിക്കറ്റിനായി മികച്ച ബൗളിംഗ് നിരയുണ്ടെന്ന് തന്നെ കരുതുന്നു. ചെന്നൈക്കെതിരയ മത്സരം ചെന്നൈയില്‍ കളിക്കുക എന്നത് ആവേശകരമായിരിക്കും. രണ്ടാം തവണയും ഫൈനലിലെത്താനാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഗില്‍ പറഞ്ഞു. അതേസമയം ഐപിഎല്ലില്‍ ചെന്നൈയ്ക്ക് ഇതുവരെയും ഗുജറാത്തിനെ തോല്‍പ്പിക്കാനായിട്ടില്ല എന്ന കണക്കുകള്‍ ഗുജറാത്തിന് ആത്മവിശ്വാസം തരുന്നതാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍